അനിവാര്യമായ മാറ്റങ്ങളുടേ ജീവിതയാത്രയില്‍ എന്നേ തനിച്ചാക്കി പിന്നോക്കം പോയ ഓര്‍മകളേ- ഞാനിപ്പൊള്‍ കൂടേ കൂട്ടുന്നില്ല , ചിലതു വന്നെന്‍റെ ഹൃദയത്തില്‍ തൊടുന്നുവെങ്കിലും മാറ്റങ്ങളുടേ പുതിയ സ്വപ്നകൂടുകളിലേക്ക് ഞാന്‍ പതിയേ ചേക്കേറുന്നു .. അതിന്റേ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുവാന്‍ പ്രതീഷയുടേ തിരിനാളവും പേറീ ഇനിയും എത്ര കാതം .???. എത്ര കാലം ..??

Saturday, September 8, 2012

ഞാനും ഒരു പ്രവാസി.....


ഒരു ചക്രം പോലെ തിരിയുന്നു എന്റെ ജീവിതം,എന്നും ഒരേ പക്രിയ പ്രഭാതം മുതല്‍ പ്രദോഷം വരെ. ഞാന്‍ ചിന്തിക്കുന്നു ഞാന്‍ പടുത്തുയര്ത്തിലയ സ്വപ്ങ്ങള്‍ എവിടെ? എനിക്ക് ജീവിക്കാന്‍ പ്രേരിപിക്കുന്ന എന്റെ ലക്ഷ്യങ്ങള്‍ എവിടെ? എല്ലാം ഈ മരുഭുമിയിലെ ചൂടില്‍ ഒരുകിയോ? എന്തല്ലാം ആകണമെന്ന് വെമ്പല്‍ പൂണ്ടു വന്ന ഒരു ലോകം.......ഞാന്‍ മനസിലാക്കി എന്ത്ല്ലം ഉണ്ട് ഇവിടെ..... എന്നാല്‍ ഒന്നും ഇല്ല്ലാത്ത ഒരു ലോകം.
ഞാന്‍ ഓര്ക്കു്ന്നു സന്തോഷകരമായ എന്റെ കഴിഞ്ഞ ദിനങ്ങള്‍, തനിച്ചു ഇരിക്കുമ്പോള്‍ ഞാന്‍ കേട്ടിരുന്ന വീശി അടിക്കുന്ന പടിഞ്ഞാറന്‍ കാറ്റിന്റെ സംഗീതം..സങ്ങടം വരുമ്പോള്‍ തനിച്ചിരുന്നു കരയാന്‍ വേണ്ടി ഉള്ള പപുഴയോരത്തെ മനലോരങ്ങള്‍ ,കൂരി ഇരിട്ടുലും എന്നെയും എന്റെ പദങ്ങളെയും അറിയുന്ന വഴിയോരങ്ങള്‍.......എന്നെ എന്നും എന്‍റെ സ്വപ്നങ്ങള്ക്ക്െ ഊര്ജംമ പകരുന്ന എന്റെ‍ പ്രിയ സഘി....എല്ലാം എന്നില്‍ നിന്ന് അകന്നുവോ? എല്ലാം ഓര്മന ആകി സ്വപ്ങ്ങള്‍ പൂവണിയാന്‍ വന്ന ലോകം ഈ പ്രവാസ ലോകം........
ഇവിടെ കേള്കാം്ക് യന്ത്ര വണ്ടികളുടെ ഇരമ്ബക്കം..........ഞാന്‍ ആണ് വലിയവന്‍ എന്ന ഭാവത്തില്‍ ഉയര്ന്നു നില്ക്കു ന്ന കൂറ്റന്‍ കെട്ടിടങ്ങള്‍............... അലമാരയില്‍ വെച്ചിരിക്കുന്ന കുടുംബങ്ങളുടെ ഫോട്ടോയില്‍ നോക്കി വിങ്ങുന്ന ജന്മങ്ങളെ കാണാം നമുക്ക് ഈ വഴിയോരങ്ങളില്‍......
എന്റെി ലോകം നാലു ചുവരുകല്ക്കു ള്ളിലെ എന്റെക കട്ടിലും തലയിണയും ആണ്.എന്റെു എല്ലാ സ്വപ്നങ്ങളും സങ്ങടങ്ങളും വേദനകളും സന്തോഷങ്ങളും അറിയാവുന്ന ഏക സ്ഥലം.........എന്റെ് കട്ടിലില്‍ കേള്കാംം പടിഞ്ഞാറന്‍ കാറ്റിന്റെ സംഗീതം തണുപിക്കുന്ന യന്ര്‍ത്തിന്റെ ഇരമ്ബലിന്റെ രീതിയില്‍.......എനിക്ക് സന്തോഷം വരുമ്പോള്‍ ത്നിചിരികാനും സന്തോഷം വരുമ്പോള്‍ ആഹ്ലാദിക്കാനും ഉള്ള ഏക സ്ഥലം........എന്റെം എല്ലാ സ്വപ്നങ്ങളും ഉത്ഭവും അവസാനവും അവിടെ തന്നെ..........
ജോലി തിരക്ക് കഴിഞു ഞാന്‍ എന്റെങ കട്ടിലില്‍ കിടന്നു ഫോണെടുത്തു വിളിക്കുമ്പോള്‍ കേള്ക്കാം കുടുംബങ്ങളുടെ കുശല അന്വേശങ്ങളും കുഞ്ഞുകുട്ടികളുടെ കൊഞ്ഞലുകളും ആവശ്യങ്ങളും,അവശ്യ പെടലുകളും.......സന്തോഷത്തിന്റെ നിലക്കാത്ത ചിരികള്ക്ക് ഇടയിലും കേള്ല്കം അവസനിപിക്കാന് പറ്റാത്ത പ്രാരാബ്തത്തിന്റെ കണക്കുകളും.
ഞാന്‍ മനസിലാകി ഞാന്‍ ഒരു പ്രവാസി ഇത് ആണ് എന്റെു സന്തോഷവും ഇത് ആണ് എന്റെി ദുഖവും.

സ്വര്ഗആത്തിലേക്ക് പറന്നു പോയ ചിത്രശലഭങ്ങള്‍ ..............


സ്വര്ഗആത്തിലേക്ക് പറന്നു പോയ ചിത്രശലഭങ്ങള്‍ ..............
കുലുക്കല്ലൂര്‍ ഗ്രാമം വയലുകളും പുഴയും തോടും എല്ലാം അടങ്ങിയ പച്ച പരവതാനി വിരിച്ച സുന്ദരമായ ഗ്രാമം .ഗ്രാമത്തിന്റെ മാറ് പിളര്ന്നു കൊണ്ട് ആണ് ഷോര്ണൂുര്‍ നിലമ്പൂര്‍ റെയില്വേ‍ പാത പോകുന്നത് ... സുന്ദരമായ ആ ഗ്രാമത്തിലൂടെ ഉച്ചത്തില്‍ കൂകി വിളിച്ചു പോകുന്ന തീവണ്ടി കാണുന്നത് പുറമേ ഉള്ള ആളുകള്ക്ക്ൂ വലിയ ആവേശം ആണ്.പ്രത്യേകിച്ച് കുട്ടികള്‍....കുട്ടികള്‍ക്ക് തീവണ്ടിയുടെ കൂകല്‍ കേട്ടാല്‍ ഓടി വന്ന് കൈ വീശി കാണിച്ചു കൊടുക്കല് അവരുടെ ഒരു പതിവ്‌ ആണ് ....അതില്‍ നിന്ന് ഏതെന്കിലും യാത്രക്കാര്‍ അവര്ക്ക് കൈ ഉയര്ത്തിു കാണിച്ചു കൊടുത്താല്‍ അവരുട സന്തോഷം വലുത് ആണ്....പക്ഷെ ഞങ്ങളുടെ ഗ്രാമത്തിന്റെ ആ കൂകി പായുന്ന തീവണ്ടി ദുഖകരമായ ഒരു പാട് അനുഭവങ്ങള്‍ ഞങ്ങള്ക്ക് സമ്മാനിച്ചിട്ടുണ്ട് അത് എന്നെ ഇപ്പോഴും അലട്ടി കൊണ്ട് ഇരിക്കുന്നു ....
എന്റെ ചെറുപ്പ സമയങ്ങളില്‍ എല്ലാം തീവണ്ടി നാലു തവണ മാത്രമേ ഉണ്ടായിരുന്നുള്ളൂ ....ഒഴിവു സമയം നോക്കി ആണ് മാടുകളെ റെയില്‍ കടത്തലും സ്കൂളില്‍ ബെല്ല് അടിക്കളും മദ്രസ വിടലും എല്ലാം... പ്രഭാത സമയത്തെ തീവണ്ടിയില്‍ വന്ന് സ്റ്റേഷനില്‍ ഇറങ്ങി യാചിക്കുന്ന യാചകര്‍ ഒരു സ്ഥിരം കാഴ്ച ആണ് ഞങ്ങളുടെ നാട്ടില്‍..രാവിലെ വന്നാല്‍ വൈകുന്നേരത്തെ തീവണ്ടിയില്‍ ആണ് അവരുടെ തിരിച്ചു പോക്ക് അപ്പോഴെതെക്കും നല്ല ഒരു സംഖ്യ അവര്‍ കയ്ക്കല്‍ അകിയിട്ടുണ്ടാകും ...
റയിലിന്റെ ഇരുവശങ്ങളിലും വീടുകളും സ്കൂളും മദ്രസയും എല്ലാം അടങ്ങിയ ഒരു ഗ്രാമം ആണ് കുലുക്കലുര്‍ ...അവിടത്തേക്കു കുട്ടികളെ റയില്‍ കടത്തി കൊടുക്കാന്‍ വരുന്ന ഉമ്മമാരെ രാവിലെ അവിടുത്തെ സ്ഥിരം കാഴ്ച ആണ്.പള്ളികൂടത്തില്‍ ആദ്യപകര്‍ വളരെ ശ്രദ്ധിച്ചേ കുട്ടികളെ പുറത്തേക്കു വിടലും ബെല്ല് അടിക്കളും എല്ലാം....തീവണ്ടിയുടെ സമയങ്ങളില്‍ ബെല്ല് അടിക്കല്‍ പതിവില്ല അവിടെ തീവണ്ടി വയ്കിയാല്‍ ബെല്ല് അടിയും വൈകും എന്നാ അവസ്ഥ ആണ്....അഥവാ എന്തെങ്കിലും അവസരത്തില്‍ മുമ്പേ സ്കൂള്‍ ബെല്ല് അടികേണ്ടി വന്നാല്‍ അധ്യാപകര്‍ കുട്ടികളുടെ കൂടെ വന്ന് റയില്‍വേ പാത കടത്തിയെ അവര്‍ സ്കൂള്‍ വിട്ടു പോകാറുള്ളൂ..അത് കൊണ്ട് തന്നെ ആ സ്കൂളിന്റെ പരിസരത്ത് ദൈവ അനുഗ്രഹം കൊണ്ട് ഇത് വരെ ഒരു അപകടവും ഉണ്ടായിട്ടില്ല ഒരിക്കലും ഉണ്ടാകാരത് എന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്ത്ഥി ക്കാറുണ്ട് ......
എന്റെ വീടിന്റെ മുമ്പിലൂടെ ഉള്ള റെയില്‍വേ പാതയുടെ വഴിയോരത്ത്‌ കൂടി പത്തു മിനിറ്റ് നടന്നാല്‍ കുന്തി പുഴ ആണ്....ചൂട് കാലങ്ങളില്‍ ഞങ്ങള്‍ക്ക് രാവിലെയും വൈകുന്നേരവും പുഴയില്‍ പോയി മുങ്ങി കുളിക്കള്‍ ഒരു പതിവ്‌ ആണ്...കുറെ ആളുകള്‍ ഉണ്ടാകും..സമയം ആയാല്‍ വീടിന്റെ മുമ്പിലെ റെയിലില്‍ ഇരുന്നു നാവ് കൊണ്ട് ഒരു പ്രത്യേക ശബ്ദം ഉണ്ടാകി ആണ് സൂചകം അറിയികുന്നത്...ആ ശബ്ദം കേട്ടാല്‍ ഉമ്മ വിളി തുടങ്ങും പിന്നെ ബ്രഷും തോര്ത്തും എല്ലാം എടുത്തു ഇറങ്ങള്‍ ആയി കുന്തി പുഴയില്‍ നീരാടാന്‍...മുമ്പത്തെ ദിവസത്തെ ഫുട്ബോള്‍ കളിയുടെ വിശേഷവും നാട്ടു വര്ത്തശമാനവും ആയി റയിലി കൂടി ഒരു നടത്തം ...റയില്‍വെ പാത ബന്ധിപിക്കാന്‍ വലിയ ഒരു പാലവും ഉണ്ട് പുഴയുടെ കുറുകെ ..അതിന്റെ അടിയില്‍ ആണ് ഞങ്ങളുടെ സ്ഥിരം കുളിക്കടവ് ....
തിരിച്ചു കുളികഴിഞ്ഞു വരുമ്പോള്‍ ആളുകള്‍ എല്ലാം ഉണര്നിട്ടുണ്ടാകും മദ്രസയില്‍ പോകുന്ന കുട്ടികള്‍ ഒരു പാതി ഉറക്കത്തില്‍ നടന്നു നീങ്ങുന്നുണ്ടാകും....പാലും കൊണ്ട് പോകുന്ന ചേച്ചിമാരും ചേട്ടന്‍ മാരും പിന്നെ പണിക്ക് പോകാന്‍ ഉള്ള ആയുധം കൊണ്ട് സഹപ്രവര്‍ത്തകരെ കത്ത് റയിലില്‍ ബീഡിയും വലിച്ചു ഇരിക്കുന്ന തനി നാടന്‍ തോഴിലാളികള്‍.....അങ്ങിനെ കുലുക്കല്ലുരിന്റെ പ്രഭാദം സജീവം ആണ് എന്നും.. ദിവസവും കുളി കഴിഞ്ഞു വരുമ്പോള്‍ പുഴയുടെ അടുത്തായി ഒരു വീടുണ്ട് അവിടെ ചിത്രശലഭങ്ങളെ പോലെ ഇരട്ട പ്രസവിച്ച രണ്ടു പെണ്കുംട്ടികള്‍ ഉണ്ട്...അവരുടെ പുഞ്ചിരി എന്നും ഞങ്ങള്‍ക്ക് കിട്ടാറുണ്ട് അത് കിട്ടിയാല്‍ അന്നത്തെ ദിവസം ഒരു ഉന്മേഷം ഉള്ളത് ആകും ഞങ്ങള്‍ക്.
പതിവ് പോലെ അന്നും ഞങ്ങള്‍ കുളി കഴിഞു വരുമ്പോള്‍ ആ ചിത്രശലഭങ്ങള്‍ അവിടെ കളികുന്നുണ്ടായിരുന്നു .ഞങ്ങളെ കണ്ടപ്പോള്‍ എന്നത്തേയും പോലെ ഒരു പുഞ്ചിരി സമ്മാനം ആയി തന്നു ഞങ്ങള്‍ക്ക് അതും മേടിച്ചു കൊണ്ട് ഞങ്ങള്‍ അന്നത്തെ ദിവസവും ഉന്മേഷം ഉള്ളത് ആകി...അന്ന് നല്ല ചൂട് ഉള്ള ദിവസം ആയിരുന്നു എന്നത്തേയും പോലെ പിച്ചക്കാര്‍ അവരുടെ ജോലി തുടങ്ങിയിരിക്കുന്നു അവര്‍ ഉല്സാഹ പൂര്‍വ്വം വീട് വീടാന്തരം കയറി ഇറങ്ങി കൊണ്ടേ ഇരിക്കുന്നു .കുളി കഴിഞ്ഞു വരുമ്പോഴതെകും ഭക്ഷണം എല്ലാം കഴിച്ചു കോളേജില്‍ പോകേണ്ട സമയം മാത്രമേ ബാകി ഉണ്ടാകു എനിക്ക് ..
അന്ന് കോളജില്‍ സമരം കാരണം ഞാന്‍ ഉച്ചക്ക് തന്നെ വീട്ടില്‍ എത്തി..ഭക്ഷണം കഴിച്ചു കൊണ്ട് ഇരികുമ്പോള്‍ തീവണ്ടിയുടെ പതിവ് ഇല്ലാതെ കൂവല്‍ എന്ത് ആണ് എന്ന് അറിയുന്നില്ല നിര്ത്താ്തെ കൂവുന്നു......എന്ത് ആണ് എന്ന് അറിയാന്‍ വേണ്ടി ഞാന്‍ പുറത്തു ഇറങ്ങി നോക്കിയപ്പോള്‍ അങ്ങ് കുറച്ചു ദൂരെ തീവണ്ടി നിശ്ചലമായി നില്‍കുന്നു ...പതിവ് കാഴ്ച അല്ല്താത്തത് കൊണ്ട് തന്നെ വേഗം കൈയും കഴുകി കല്ലില്ലോടെ ഞാന്‍ ഓടാന്‍ തുടങ്ങി...ആളുകള്‍ എല്ലാം കൂട്ടം ആയി ഓടുന്നു. എന്തോ ഒരു അപകടം സംഭാവചിരികുന്നു എനിക്ക് ബോദ്യം ആയി....ഞാന്‍ ഓട്ടത്തിന്റെ വേഗത കൂട്ടി വണ്ടി നിറുത്തി ഇട്ടിരികുന്നത് ഞങ്ങളുടെ ചിത്രശലഭങ്ങളുടെ വീടിന്റെ മുമ്പില്‍ ആണ്....ഞാന്‍ തീവണ്ടിയുടെ മുമ്പില്‍ എത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച മനസുള്ളവരെ കരയിപികുന്നത് ആയിരുന്നു....ചോരയില്‍ കുളിച്ചു കിടക്കുന്ന ഞങളുടെ ച്ത്രശ്ലാഭങ്ങള്‍. എന്റെ കണ്ണില്‍ നിന്ന് ഞാന്‍ അറിയാതെ കണ്ണ് നീര്‍ വരന്‍ തുടങ്ങി ....വീടിന്റെ ഉള്ളില്‍ നിന്ന് അലറി കരയുന്ന സ്ത്രീകളുടെ ശബ്ദംങ്ങള്‍ .....ബോധം ഇല്ലാതെ കിടക്കുന്ന ചിത്ര ശലഭങ്ങളുടെ ഉമ്മ......”എന്റെ കുഞ്ഞോലെ” എന്ന് അലറി കരയുന്ന ഏഴും ഒമ്പതും വയസായ കൊച്ചു ജെഷ്ടന്മാര്‍... വന്നവര്‍ എല്ലാം കരഞ്ഞു കൊണ്ട് തേങ്ങുന്നു.....മനസിനെ വേദനിപികുന്ന സങ്കടകരമായ ഒരു കാഴ്ച ...അതിനു ഇടയില്‍ നിന്ന് ആരോ പറയുന്നത് കേട്ടു എന്നും അടച്ചു ഇട്ടിരുന്ന ഗൈറ്റ് ഏതോ ഒരു യാചകന്‍ വീടുകളുടെ എണ്ണം കൂട്ടുന്ന തിരകിനിടയില്‍ അടക്കാതെ പോയത് ആണ് എന്ന ഒരു കണ്ടത്തല്‍....അപ്പോലം എന്റെ മനസ്സില്‍ ഒരു ചോദ്യം എന്നെ അലട്ടി കൊണ്ടേ ഇരുന്നു....തെറ്റുകാര്‍ ആരു എന്നത് ആയിരുന്നു അത്.... ഒന്നും തിരിച്ചു അറിയാത്ത ഞങ്ങളുടെ ചിത്രശല്ഭാങ്ങലോ? അതോ..???? ഇപ്പോഴും തേടുകയാണ ഈ ചോദ്യങ്ങളുടെ ഉത്തരത്തിന് .....
അന്ന് ഉറക്കം ഇല്ലാതെ രാത്രികള്‍ ആയിരുന്നു ഞങ്ങളുടെ നാട്ടുകാര്ക്ക് ‌ ....എല്ലാവര്ക്കും മൂകത .വേദനിപിക്കുന്ന ആ കാഴ്ചയുടെ തോര കണ്ണീര്‍ എല്ലാവരുടെയും മുഖങ്ങളില്‍ പ്രകടം ആയിരുന്നു ...പതിവ് പോലെ ഞങ്ങള്‍ പിറ്റേ ദിവസവും പുഴയില്‍ നിന്ന് കുളി കഴിഞ്ഞു വരുമ്പോള്‍ ഒരു പുന്ചിരിക്കായി ഞങ്ങള്‍ ആ വീട്ടിലോട്ടു നോക്കി..നിരാശരായി തിരിച്ചു പോരുമ്പോള്‍ ഉണങ്ങി കിടക്കുന്ന കല്ലുകളിലെ ചോര പാടിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ ഞങ്ങളുടെ ചിത്രശലഭങ്ങള്‍ സ്വര്‍ഗത്തില്‍ ഇരുന്നു ഞങ്ങളോട് ചിരികുന്നുണ്ടായിരുന്നു....